വര്‍ക്ക് ഫ്രം ഹോമാണോ? കണ്ണിനും കഴുത്തിനും അല്‍പ്പം വ്യായാമമാകാം
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിഭാഗംപേരും വര്‍ക്കം ഫ്രം ഹോമിലാണ്. മതിയായ സൗകര്യങ്ങളില്ലാതെ വീട്ടില്‍ ലാപ്‌ടോപ്പിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്ന എല്ലാവരും ഈ സമയത്ത് ഏറെ പ്രയാസപ്പെട്ടിരിക്കുക കഴുത്തു വേദന എന്ന വില്ലനെക്കൊണ്ടാകും. ഇത് മുതിര്‍ന്നവരുടെ കാര്യം. ഇനി ഇക്കൂട്ടത്തില്‍ നമ്മുടെ കുട്ടികളുമുണ്ട്. ലോക്ക്ഡൗണില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ലാപ്‌ടോപ്പിനും കമ്പ്യൂട്ടറിനും മുന്നില്‍ കുട്ടികളുമുണ്ട്.
ഇനി മറ്റൊരു വില്ലനാണ് കണ്ണുകള്‍ക്കുണ്ടാകുന്ന വേദനയും വരള്‍ച്ചയും. എന്നാല്‍, അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഈ വേദനയെ നമുക്ക് അകറ്റി നിര്‍ത്താം. നിങ്ങളുടെ ഉള്ളിലെ ആ മടിയെ ഒന്നെടുത്തുമാറ്റിയാല്‍ ചെറിയൊരു വ്യായാമം കൊണ്ട് തന്നെ ഈ പ്രശ്‌നം പരിഹരിക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. കൃത്യമായ രീതിയിലുള്ള ഇരിപ്പ്. നിവര്‍ന്നു തന്നെ ഇരിക്കണം. ലാപ്പ്‌ടോപ്പ് കൃത്യമായ ഉയരത്തില്‍ അഡ്ജസ്റ്റ്് ചെയ്യുക. (ഇരിക്കുന്ന കസേരയും പ്രധാനമാണ്.)
2. ചെറിയ ഇടവേളകള്‍ എടുത്ത് നടക്കാന്‍ ശ്രമിക്കുക.
3. ഇടയ്ക്കിടയ്ക്ക് കൈകള്‍ക്ക് ചെറിയ വ്യായാമം കൊടുക്കുക. കഴുത്തുകള്‍ ചലിപ്പിച്ചുകൊണ്ടുള്ള ചെറിയ വ്യായാമങ്ങളും ചെയ്യുക.
4. ദിവസവും ജോലി ചെയ്യേണ്ടിവരുന്നവര്‍ മുടങ്ങാതെ വ്യായാമം ശീലമാക്കുക.
5. കണ്ണുകള്‍ക്ക് ഇടയ്ക്ക് വിശ്രമം നല്‍കുന്നതിനായി അരമണിക്കൂര്‍ കൂടുമ്പോള്‍ കൈപ്പത്തികള്‍ തമ്മില്‍ ഉരസി ഉള്ളംകൈ ചൂടാക്കിയശേഷം കൈകള്‍കൊണ്ട്് കണ്ണുകള്‍ അടച്ചുപിടിക്കുക.
6. കണ്ണുകള്‍ വശങ്ങളിലേക്കും മുകളിലേക്കും താഴേയ്ക്കും ചലിപ്പിക്കുക.
7. ധാരാളം വെള്ളം കുടിക്കുക. ഇടയ്ക്ക് മുഖം കഴുകുക.
8. കണ്ണുകള്‍ക്ക് വരള്‍ച്ചയുണ്ടെങ്കില്‍ നേത്രരോഗ വിദഗ്ധനെ സമീപിച്ച് കണ്ണടകള്‍ വാങ്ങുകയോ ഐഡ്രോപ്‌സ് ഉപയോഗിക്കുകയോ ചെയ്യുക.
9. വെയിലും ചൂടും കൂടുതലുള്ള സമയങ്ങളില്‍ സാധിക്കുമെങ്കില്‍ കണ്ണുകള്‍ക്ക് അല്‍പ്പം അധികനേരം വിശ്രമം നല്‍കുക.
10. കണ്ണുകള്‍ക്ക്് ചേരുന്ന വിധത്തില്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നെറ് ക്രമീകരിക്കുക.